തൃത്താലയില്‍ സ്‌കൂള്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. കുമാരനെല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവിനാണ് പൊള്ളലേറ്റത്. സ്‌കൂള്‍ പരിസരത്തെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കായികമേളയ്ക്ക് ശേഷം കൂട്ടിവച്ചിരുന്ന മാലിന്യങ്ങള്‍ കത്തിക്കുകയായിരുന്നു. 5 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികളെ ഉപയോഗിച്ചാണ് അധ്യാപകര്‍ മാലിന്യം കത്തിച്ചത്. കുട്ടിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.