Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാളയാർ പീഡനക്കേസ് പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു

വാളയാർ പീഡനക്കേസ് പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ഒക്‌ടോബര്‍ 2023 (21:59 IST)
പാലക്കാട്: വാളയാറിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിന് ഇരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത കേസിലെ നാലാം പ്രതിയായിരുന്ന കുട്ടിമധു എന്നറിയപ്പെടുന്ന മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ബിനാനി സിങ്ക് ഫാക്ടറിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

അടച്ചുപൂട്ടിയ ഈ കമ്പനിയിലെ ജീവനക്കാരനായിരുന്നു മരിച്ച മധു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പതിമൂന്ന്, ഒമ്പത് വയസുള്ള രണ്ടു കുട്ടികളെ രണ്ടു മാസത്തോളമുള്ള സമയങ്ങളിൽ ഒറ്റമുറി വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇവരുടെ മരണത്തിനു മുമ്പ് ഇവർ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

പീഡന സംഭവത്തിൽ 2017 ജനുവരി പതിമൂന്നിനാണ് പതിമൂന്നു വയസുള്ള മൂത്ത സഹോദരിയെ ഒമ്പതുകാരിയായ സഹോദരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുഖം മറച്ചുകൊണ്ട് രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടതായും പോലീസിനോട് പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. എന്നാൽ രണ്ടു മാസത്തിനുള്ളിൽ മാർച്ച് നാലാം തീയതി ഇളയ സഹോദരിയെയും ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കേസിൽ വി.മധു, രാജാക്കാട് സ്വദേശി ഷിബു, ചേർത്തല സ്വദേശി പ്രദീപ്, കുട്ടിമധു എന്ന എം.മധു എന്നിവർ യഥാക്രമം കേസിലെ ഒന്നും രണ്ടും മൂന്നും നാലും പ്രതികളായിരുന്നു. ഇതിൽ ഒന്നും നാലും പ്രതികൾ കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായിന്റെ അടുത്ത ബന്ധുക്കളാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർക്ക്‌ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ