Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഠയത്തരങ്ങള്‍ പറയുന്നയാളായാണ് മോഡിയെ കേരളജനത കാണുന്നതെന്ന് വിഎസ്

മഠയത്തരങ്ങള്‍ പറയുന്നയാളായാണ് മോഡിയെ കേരളജനത കാണുന്നതെന്ന് വിഎസ്

പാലക്കാട്
പാലക്കാട് , ഞായര്‍, 15 മെയ് 2016 (11:33 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മഠയത്തരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പറയുന്നയാളായാണ് കേരളസമൂഹം കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. എന്നാല്‍, ഇതിനു പിന്നാലെ ജനം പോകില്ലെന്നും വി എസ് പറഞ്ഞു. 
 
മാതൃഭൂമിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വി എസ് ഇങ്ങനെ പറഞ്ഞത്.
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നീതിപീഠത്തെ ആശ്രയിച്ച് തന്നെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷം നേടുമെന്നും വി എസ് പറഞ്ഞു.
 
ജിഷ വധക്കേസ് തേയ്ച്ചുമായ്‌ച്ചു കളയാന്‍ ശ്രമം നടക്കുന്നതായും ഒരമ്മയുടെ കണ്ണീരൊപ്പാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച സുരക്ഷയൊരുക്കി ‘ഇകോസ്പോർട്ടി’നു ‘ബ്ലാക്ക് എഡീഷനു’മായി ഫോഡ്!