Webdunia - Bharat's app for daily news and videos

Install App

സെക്രട്ടേറിയറ്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം; അരിച്ചു പെറുക്കി ഉദ്യോഗസ്ഥര്‍ - ഒടുവില്‍ പൊലീസ് അന്വേഷണം

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (20:23 IST)
സെക്രട്ടേറിയറ്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന അജ്ഞാത സന്ദേശം പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും മണിക്കൂറുകളോളം സമ്മര്‍ദ്ദത്തിലാക്കി. ഇന്ന് വൈകിട്ട് നാലരയോടെയാണ് ഒരു സ്‌ത്രീയുടെ വ്യാജ ടെലിഫോൺ സന്ദേശം ലഭിച്ചത്.

വിവാദമായ ഓര്‍ത്തഡോക്‍സ് - യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി യോഗം സെക്രട്ടേറിയറ്റില്‍ ചേരുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശം വന്നത്. രണ്ടാം അനക്‍സില്‍ നിന്നും ചാടി മരിക്കുമെന്ന് പറഞ്ഞ ശേഷം ഫോണ്‍ കട്ടാക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും കെട്ടിടം അരിച്ചു പെറുക്കി. സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാരും പരിശോധനയില്‍ സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തി.

കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും പരിശോധന നടത്തിയെങ്കിലും സംശയം തോന്നിക്കുന്ന ആരെയും കണ്ടെത്താനായില്ല. ഇതോടെ ഫോണ്‍ സന്ദേശം വന്ന നമ്പരില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments