ഉന്നാവോ കേസ്; ഇരയായ പെൺകുട്ടിയെ നിരീക്ഷിക്കാൻ പ്രതി സിസിടിവി സ്ഥാപിച്ചിരുന്നു

വ്യാഴം, 1 ഓഗസ്റ്റ് 2019 (16:02 IST)
ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ നിരീക്ഷിക്കാന്‍ പ്രതി സിസിടിവി സ്ഥാപിച്ചതായി തെളിഞ്ഞു. ക്യാമറ സ്ഥാപിച്ചത് ഇരയുടെ വീട്ടിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിനായിട്ടാണ്. പെൺകുട്ടിയെ കാണാൻ ആരൊക്കെ വരുന്നു, പോകുന്നു തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
 
അയല്‍ക്കാരനായ പ്രതിയുടെ വീടിന്റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ഇരയുടെ വീട്ടിലേക്കും. 
 
അതേസമയം, വാഹനാപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. കുല്‍ദീപ് സിങ് സെന്‍ഗാറിനും പത്ത് പേര്‍ക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ബന്ധുക്കളുടെ ശവസംസ്‌കാരം നടന്നു. ഇതില്‍ ഒരാള്‍ പീഡനക്കേസില്‍ സാക്ഷി ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയിൽ ജിയോക്ക് സർവാധിപത്യം !