Webdunia - Bharat's app for daily news and videos

Install App

കടലാസ് പേന വലിച്ചെറിഞ്ഞാല്‍ ഇനി മരങ്ങളുണ്ടാകും

ഓരോ പേനയുടെയും പുറകില്‍ മരങ്ങളുടെ വിത്തുകള്‍ നിറച്ച് വിപണിയിലേക്ക് എത്തിക്കുന്നു. ഓരോ ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിലുമുള്ള വിത്തുകള്‍ മുളച്ച് വന്‍മരങ്ങളാകുന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം.

Webdunia
ശനി, 9 ജൂലൈ 2016 (14:33 IST)
പ്ലാസ്റ്റിക്ക് ദുരന്തത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കടലാസ് പേനകള്‍ വിപണിയിലേക്കെത്തിയത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞാലും പ്രകൃതിയ്ക്ക് ദോഷമാകാത്ത കടലാസ് പേനകള്‍ ഇനിമുതല്‍ മരം നട്ട് വളര്‍ത്തുകയും ചെയ്യും. 
 
കേട്ടിട്ട് അത്ഭുതം തോന്നുണ്ടെങ്കിലും ഇത് സത്യമാണ്. ലക്ഷ്മി മേനോന്‍ എന്ന പരിസ്ഥിതി  സ്‌നേഹിയാണ് ഈ ആശയത്തിന് പിന്നില്‍. പാഴ്കടലാസുകള്‍ ഉപയോഗിച്ചാണ് ലക്ഷ്മി പ്യൂര്‍ ലിവിംഗ് എന്ന പേരില്‍ പേന നിര്‍മ്മാണം ആരംഭിച്ചത്. ഓരോ പേനയുടെയും പുറകില്‍ മരങ്ങളുടെ വിത്തുകള്‍ നിറച്ച് വിപണിയിലേക്ക് എത്തിക്കുന്നു. ഓരോ ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിലുമുള്ള വിത്തുകള്‍ മുളച്ച് വന്‍മരങ്ങളാകുന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം.
 
പുതിയ കടലാസുകള്‍ ഉപയോഗിച്ച് ലക്ഷ്മി പേനകള്‍ നിര്‍മ്മിക്കാറില്ല. പ്രിന്റിംഗ് പ്രസുകളില്‍ നിന്നും ലഭിക്കുന്ന പാഴ് കടലാസുകളാണ് പേന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ലക്ഷ്മി തന്നെ ഡിസൈന്‍ ചെയ്ത മെഷിനിലാണ് പേപ്പര്‍ പേനയുടെ രൂപത്തില്‍ ചുരുട്ടിയെടുക്കുന്നത്. മെഷിനിന്റെ പേറ്റന്റും ലക്ഷ്മിയുടെ പേരില്‍ തന്നെയാണ്. ഒരു പേനക്ക് 12 രൂപയാണ് വില. പ്ലാസ്റ്റിക്ക് പേനയ്ക്ക് ഇതിനെക്കാള്‍ വില കുറവാണെങ്കിലും നല്ല കാര്യത്തിനുവേണ്ടി അല്‍പം പണം ചെലവഴിക്കാര്‍ ആര്‍ക്കും മടിയില്ലെന്ന് ലക്ഷ്മി പറയുന്നു.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments