Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാന നഗരിയില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം

തലസ്ഥാന നഗരിയില്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തലസ്ഥാന നഗരിയില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം
തിരുവനന്തപുരം , വെള്ളി, 1 ജൂലൈ 2016 (15:09 IST)
തലസ്ഥാന നഗരിയില്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ പരിസ്ഥിതിയേയും ആരോഗ്യത്തേയും ഹാനിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം, നിയന്ത്രണം എന്നിവ ഉള്‍ക്കൊള്ളിച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു. 
 
സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൊളില്‍ മന്ത്രി തോമസ് ഐസക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭാ മേയര്‍ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥലം എം.എല്‍.എ വി.എസ്.ശിവകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ.വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
 
50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും അവ വില്‍ക്കരുതെന്ന് കച്ചവടക്കാരോടും നഗരസഭ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കവര്‍ നിയന്ത്രണത്തിനു ഹോളോഗ്രാം സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചു.
 
എന്നാല്‍ സ്റ്റോക്ക് വിറ്റഴിക്കുന്നതു വരെ ഇത്തരം പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കരുതെന്ന് വ്യാപാരി വ്യവസായികള്‍ ആവശ്യപ്പെട്ടിട്ടുണ്ട് 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീറ്റര്‍ മുഖര്‍ജിക്കെതിരെ ആരോപണങ്ങളില്ല; ഷീന ബോറയെ ഇന്ദ്രാണി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് ഡ്രൈവര്‍ ശ്യാംവര്‍ റായി