Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ഡിസം‌ബര്‍ 2024 (20:26 IST)
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2024-25 വര്‍ഷത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയതായി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in വെബ്സൈറ്റിലൂടെ ഡിസംബര്‍ 18 മുതല്‍ 20 വൈകിട്ട് 5  മണി വരെ സമര്‍പ്പിക്കണം.
 
മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി കോളേജുകളില്‍ പ്രവേശനം നേടിയവര്‍ കോളേജുകളില്‍ നിന്നും ലഭിച്ച എന്‍ഒസി (നിരാക്ഷേപപത്രം) ഓപ്ഷന്‍ സമര്‍പ്പണവേളയില്‍ അപ്ലോഡ് ചെയ്യണം.  ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് 21 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0471-2560363, 364.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി