ചാരായം വാറ്റിയത് പൊലീസില്‍ അറിയിച്ചെന്ന് ആരോപണം; അയല്‍വാസിയെ കുത്തിക്കൊന്നു

സുബിന്‍ ജോഷി

തിങ്കള്‍, 27 ഏപ്രില്‍ 2020 (13:32 IST)
ചാരായം വാറ്റിയത് പൊലീസില്‍ അറിയിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയെ കുത്തിക്കൊന്നു. പാറശാല ഇലങ്കം റോഡ് വെട്ടുവിള വീട്ടില്‍ സെല്‍വരാജ്(55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി അയല്‍വാസിയായ സനുവാണ് ശനിയാഴ്ച രാത്രി സെല്‍വരാജിനെ കുത്തിയത്. സെല്‍വരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
 
പ്രതിയായ സനു നിരവധികേസിലെ പ്രതികൂടിയാണെന്ന് പൊലീസ് പറഞ്ഞു. സെല്‍വരാജിനെ കുത്തുന്നത് തടയാനെത്തിയ സെല്‍വരാജിന്റെ സഹോദരന്‍ ബിനുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ കാല്‍വെട്ടിയ കേസില്‍ ജയിലിലായിരുന്ന സനു അടുത്തിടെയാണ് ജയിലിനു പുറത്തിറങ്ങിയത്. അക്രമത്തിന് ശേഷം സനു ഒളിവിലാണ്. സനുവിനായി പാറശാല എസ് ഐ ശ്രീലാലിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോക്‌ഡൗൺ: ഓൺലൈൻ വാഹനവിൽപ്പന ആരംഭിച്ച് ജീപ്പ്, ഓർഡർ ചെയ്ത വാഹനം വീട്ടുമുറ്റത്തെത്തും