Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിമ്പിക്‌സ്സില്‍ വെങ്കലനേട്ടം നേടിയ പിആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ വന്‍ സ്വീകരണമൊരുക്കുന്നു; ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ 2കോടി രൂപ കൈമാറും

ഒളിമ്പിക്‌സ്സില്‍ വെങ്കലനേട്ടം നേടിയ പിആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ വന്‍ സ്വീകരണമൊരുക്കുന്നു; ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ 2കോടി രൂപ കൈമാറും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (19:24 IST)
പാരിസ് ഒളിമ്പിക്‌സ്സില്‍ വെങ്കലനേട്ടം ആവര്‍ത്തിച്ച  ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ സ്വീകരണം. ബുധനാഴ്ച വൈകിട്ട് 04:00 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉള്‍പ്പെടെ കായികരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
 
സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപയുടെ പാരിതോഷികവും ശ്രീജേഷിന് ചടങ്ങില്‍ സമ്മാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് കായിക താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌പോര്‍ട്സ് ഓര്‍ഗനൈസറായുള്ള നിയമന ഉത്തരവും ചടങ്ങില്‍ കൈമാറും. ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നരയോടെ മാനവീയം വീഥിയില്‍ നിന്നും തുറന്ന ജീപ്പില്‍  ഘോഷയാത്രയായിട്ടാകും ശ്രീജേഷിനെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് തീപിടിച്ചു