Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടുറോഡില്‍ വെച്ച് യുവതിയെ വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്, പങ്കാളി പൊലീസില്‍ കീഴടങ്ങി

നടുറോഡില്‍ വെച്ച് യുവതിയെ വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്, പങ്കാളി പൊലീസില്‍ കീഴടങ്ങി
, വ്യാഴം, 15 ഡിസം‌ബര്‍ 2022 (10:42 IST)
ജീവിതപങ്കാളിയായ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയിലാണ് ദാരുണ സംഭവം. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം. 
 
വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പ ഭക്തന്മാര്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ ഒച്ച്, ചോദിച്ചപ്പോള്‍ തട്ടിക്കയറി; മുളന്തുരുത്തിയില്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പൂട്ടി