പാടശേഖരത്ത് മൃതദേഹാവശിഷ്ടങ്ങൾ; രണ്ട് പേർ അറസ്റ്റിൽ

എണ്‍പത്തിനാലുകാരിയുടെ മൃതദേഹത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇതെന്നും 17അ തിയതിയാണ് ഇവ വഴിയരികില്‍ തള്ളിയതെന്നും പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (11:16 IST)
കോട്ടയം ചാലാകരി പാടശേഖരത്തില്‍ ആളൊഴിഞ്ഞ ഭാഗത്ത് മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയിൽ. മൃതദേഹം എംബാം ചെയ്തതിന്റെ അവശിഷ്ടങ്ങളാണ് വഴിയരികില്‍ തള്ളിയതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് ആര്‍പ്പൂക്കര-സൂര്യാക്കവല-മണിയാപറമ്പ് റോഡില്‍ ചാലാകരി പാടശേഖരത്തിലെ പുതുശേരിയില്‍ ആളൊഴിഞ്ഞ ഭാഗത്ത് ആന്തരികാവയവങ്ങള്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മറവു ചെയ്യാനായി നല്‍കിയതാണ് ഇവ. ഇതിന്റെ ചെലവിലേക്കായി 15000 രൂപ ഇവര്‍ കൈപ്പറ്റിയിരുന്നു. എണ്‍പത്തിനാലുകാരിയുടെ മൃതദേഹത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇതെന്നും 17അ തിയതിയാണ് ഇവ വഴിയരികില്‍ തള്ളിയതെന്നും പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ഭാഗത്തെ ഡ്രൈവര്‍മാരായ അമയന്നൂര്‍ താഴത്തേല്‍ സുനില്‍കുമാർ ‍(34), പെരുമ്പായിക്കാട് മുടുക്കുംമൂട് ചിലമ്പത്തുശേരില്‍ ക്രിസ്‌മോന്‍ ജോസഫ്(38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
 
അവശിഷ്ടങ്ങള്‍ എത്തിച്ച ആംബുലന്‍സ് പോലീസ് പിടിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാവിലെ പത്ത് മണിയോടെ പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മയാണ് ഇത് കണ്ടത്. ഇതുവഴി വന്ന ആര്‍പ്പൂക്കര പഞ്ചായത്തിന്റെ ജീപ്പ് തടഞ്ഞ് ഇവര്‍ വിവരം പറയുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തി. ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി. നഗരത്തിലും പരിസരപ്രദേശങ്ങളിലും ആശുപത്രികളില്‍ എവിടെയൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹം എംബാം ചെയ്തുവെന്ന് അന്വേഷിച്ച് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments