കൊലയ്‌ക്ക് ശേഷം മൃതദേഹത്തിനൊപ്പം സെൽഫി: പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

ബുധന്‍, 7 ഓഗസ്റ്റ് 2019 (19:37 IST)
കൊലപാതക കേസിലെ പ്രതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി. ചെന്നൈ കാശിമേട് സ്വദേശി സുരേഷിനെ(27) കൊലപ്പെടുത്തിയ ആറംഗസംഘമാണ് പിടിയിലായത്.  

ചെന്നൈ തണ്ടയാർപേട്ടയിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. രാത്രിയില്‍ സുരേഷിനെ ആക്രമിച്ച പ്രതികള്‍ ഇയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു. ഇയാള്‍ മരിച്ചുവെന്ന് ഉറപ്പിക്കാന്‍ രാവിലെ ആറു പേരും സംഭവസ്ഥലത്ത് എത്തി.

മരണം സംഭവിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കുന്നതിനിടെ പൊലീസ് എത്തി. ചിതറിയോടി പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഗുണ്ടാപ്പിരിവ് നടത്തുന്നതു സംബന്ധിച്ച തർക്കമാണ്  സുരേഷിനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രതികള്‍ പറഞ്ഞു. ഇവരില്‍ നിന്നും വടിവാളുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടാറ്റയുടെ സെവൻ സീറ്റർ എസ്‌യുവി ബസാഡ് വരവറിയിക്കാൻ തയ്യാറെടുക്കുന്നു !