Publish Date: Tue, 29 Dec 2020 (15:05 IST)
Updated Date: Tue, 29 Dec 2020 (15:07 IST)
ഒന്‍പതും പതിമൂന്നും വയസുള്ള മക്കളെ റോഡരില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. 14-ാം തിയതി രണ്ട് ആണ്‍മക്കളേയും കൂട്ടി ബന്ധുവീട്ടിലേക്ക് പോയബീന റോഡരികില്‍ കുട്ടികളെ ഉപേക്ഷിച്ച ശേഷം തന്നെ കാത്തുനിന്ന കാമുകനൊപ്പം പോകുകയായിരുന്നു.
ബീനയുടെ കാമുകനായ രതീഷ് രണ്ടുതവണ വിവാഹം കഴിച്ചയാളും നിരവധികേസുകളിലെ പ്രതിയുമാണ്. കടമനിട്ടയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. നിലവില്‍ ബീന അട്ടക്കുളങ്ങര സബ്ജയിലിലും രതീഷ് കൊട്ടാരക്കര സബ്ജയിലിലുമാണ്.