Publish Date: Wed, 13 Jan 2021 (17:43 IST)
Updated Date: Wed, 13 Jan 2021 (17:53 IST)
പത്തനംതിട്ടയില്‍ സിപിഎം നേതാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മരിച്ച സികെ ഓമനക്കുട്ടന്റെ ഭാര്യ. സികെ ഓമനക്കുട്ടന്‍ ഒരു വര്‍ഷമായി പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് ആരോപണം. സിപിഎം സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്കു കാരണം ഓമനക്കുട്ടനാണെന്ന് വരുത്തിത്തീര്‍ക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു.
കുറച്ചുദിവസമായി ഓമനക്കുട്ടന്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നതായി കുടുംബം പറയുന്നു. ഭാര്യ രാവിലെ നടക്കാന്‍ പോയ സമയത്തായിരുന്നു ഓമനക്കുട്ടന്‍ വീടിനോട് ചേര്‍ന്നുള്ള ഷെട്ടില്‍ ആത്മഹത്യ ചെയ്തത്. കോന്നി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.