Publish Date: Fri, 22 Mar 2024 (19:05 IST)
Updated Date: Fri, 22 Mar 2024 (19:07 IST)
കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ചെങ്ങറ സ്വദേശികളായ ഹരിദാസ് നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു.
ഇളയ കുട്ടിക്കായി കെട്ടിയിരുന്ന തൊട്ടിലില്‍ ഹൃദ്യ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സ്പ്രിംഗ് ഉപയോഗിച്ചുള്ള തൊട്ടിലിലെ സ്പ്രിംഗ് കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വേഗം കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.