പത്തനംതിട്ടയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ അയല്‍വാസിയായ 16കാരനും സുഹൃത്തും പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു സംഭവം നടന്നത്. കൂട്ടുകാരികള്‍ക്കൊപ്പം കടയില്‍ പോയി മടങ്ങി വരുന്നതിനിടയായിരുന്നു അതിക്രമം നടന്നത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വായ പൊത്തിപ്പിടിച്ച് 16 കാരന്‍ ബലമായി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. സഹായത്തിന് 19കാരനായ കൂട്ടുകാരനും ഉണ്ടായിരുന്നു. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടിയെ 16കാരന്‍ പീഡിപ്പിച്ചത്. ഇതിനുശേഷം 19 കാരനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടനെ തന്നെ രണ്ടു പ്രതികളെയും പോലീസ് പിടികൂടി.