പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തുമാണെന്ന് കണ്ടെത്തി. പേഴുംപാറയില്‍ രാജ്കുമാറിന്റെ വീടിനാണ് തീയിട്ടത്. വീടിനൊപ്പം ഇയാളുടെ ബൈക്കും കത്തി നശിച്ചു. ഇയാളുടെ കാമുകി സുനിത, ഇവരുടെ സുഹൃത്ത് സതീഷ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീപടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. സംസ്ഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പ്രതികള്‍ മൊഴി നല്കി.