Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നെ ചതിച്ചത് പാർട്ടി നേതാക്കൾ തന്നെ, പല തവണ നേതാക്കളുടെ കാലു പിടിച്ചു ; ആരോപണങ്ങളുമായി പത്മജ വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോൾ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തോറ്റ യു ഡി എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ താൻ തോൽക്കാൻ കാരണം പാർട്

പത്മജ വേണുഗോപാൽ
തൃശൂർ , വെള്ളി, 20 മെയ് 2016 (10:42 IST)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോൾ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തോറ്റ യു ഡി എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ താൻ തോൽക്കാൻ കാരണം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആണെന്നാണ് പത്മജ വ്യക്തമാക്കിയത്.
 
സ്ഥാനാർത്ഥി തന്നെ നിർദേശങ്ങൾ നൽകി പ്രചരണത്തിന് ഇറങ്ങേണ്ട ഗതികേടായിരുന്നു കോൺഗ്രസിന് ഉണ്ടായിരുന്നത്. പ്രചരണത്തിന് ഇറങ്ങണമെങ്കിൽ നേതാക്കളുടെ പലരുടേയും കാലു പിടിക്കേണ്ടി വന്നു. ആത്മാഭിമാനം കൊണ്ട് പിന്നീട് വേണ്ടെന്ന് വെച്ചു. പ്രചരണത്തിന് വന്ന നേതാക്കളിൽ ചിലർ അഭിനയിക്കുകയായിരുന്നു. ഇത്രയും വോട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ അത് തനിയ്യ് വേണ്ടി ഇറങ്ങിയ പ്രവർത്തകർ കാരണമാണ്. എന്നും  പത്മജ വ്യക്തമാക്കി.
 
നേതാക്കളുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്ത് ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്തവണ പത്മജക്ക് തോൽ‌വിയെ നേരിടേണ്ടി വന്നത്. നേതാക്കൾ വരുത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിൽ കെ പി സി സിക്ക് വിശദമായ രീതിയിൽ പരാതി എഴുതി നൽകുമെന്നും പത്മജ പറഞ്ഞു. അതേസമയം, വടക്കാഞ്ചേരിയിലെ യു ഡി എഫ് നേതാവ് അനിൽ അക്കരയും സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോഷ്യൽ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്, അത് കൊണ്ട് തന്നെ വലതുപക്ഷ സര്‍ക്കാറിന്റെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും ഇവിടെ വിജയം വരിച്ചില്ല: പിണറായി വിജയന്‍