Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തലയുടെ ഖദറിനുള്ളിൽ ആർഎസ്എസിന്റെ കാക്കി ട്രൗസർ: പി ജയരാജൻ

ജയരാജൻ പരസ്യമായി ആഹ്വാനം നൽകുകയാണെന്നാണ് ചെന്നിത്തല സഭയില്‍

cpm
കണ്ണൂർ , ബുധന്‍, 13 ജൂലൈ 2016 (15:28 IST)
കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്ത്. ചെന്നിത്തലയുടെ ഖദർ കുപ്പായത്തിനുള്ളിൽ ആർഎസ്എസിന്റെ കാക്കി ട്രൗസറാണ്. ആർഎസ്എസിന്റെ ആക്രമണമാണ് കൊലപാതകങ്ങൾക്ക് കാരണമായിരിക്കുന്നതെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

ആർഎസ്എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് പയ്യന്നൂർ സംഭവത്തിൽ ചെന്നിത്തല സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത്. പയ്യന്നൂരിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്നും ജയരാജന്‍ പറഞ്ഞു.

ആക്രമണങ്ങൾക്ക് പി ജയരാജൻ പരസ്യമായി ആഹ്വാനം നൽകുകയാണെന്നാണ് ചെന്നിത്തല സഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ജില്ലയില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് ജയരാജന്‍ ആണെന്നും ചെന്നിത്തല വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനാധിപത്യമെന്തെന്ന് പ്രധാനമന്ത്രിയെ പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി: രാഹുൽ ഗാന്ധി