Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്, കുറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്‘: വിമര്‍ശനവുമായി പിസി ജോര്‍ജ്

‘ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയത്’: വിമര്‍ശനവുമായി പിസി ജോര്‍ജ്

‘അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്, കുറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്‘: വിമര്‍ശനവുമായി പിസി ജോര്‍ജ്
കോട്ടയം , വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (09:26 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പിസി ജോര്‍ജ് വീണ്ടും രംഗത്ത്. ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്നു അദ്ദേഹം ആരോപിച്ചു. 
 
നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. കുറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നതെന്നും പിസിജോര്‍ജ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ കാരണവും അതു തന്നെയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
 
നിരവധി പേര്‍ക്ക് ദിലീപ് വീട് നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്. വീടില്ലാത്തവരുടെ ലിസ്റ്റ് ദിലീപിന്റെ കൈയിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വര്‍ഗീയശക്തികള്‍ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയക്കുകയാണ്, എന്നാല്‍ ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല’: പിണറായി