Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം; ‘കൊലമാസ്’ പ്രകടനത്തോടെ വീണ്ടും താരമായി പി സി ജോർജ്

‘പിസി ജോര്‍ജ് മാസല്ല, കൊലമാസ്’; റോഡ് ഉദ്ഘാടനം ചെയ്തത് ബസ് ഓടിച്ച് !

ബസ് ഓടിച്ച് റോഡ് ഉദ്ഘാടനം; ‘കൊലമാസ്’ പ്രകടനത്തോടെ വീണ്ടും താരമായി പി സി ജോർജ്
പൂഞ്ഞാർ , ശനി, 26 ഓഗസ്റ്റ് 2017 (12:00 IST)
വീണ്ടും താരമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. തന്റെ മണ്ഡലത്തിൽ പുതിയതായി നിർമാണം പൂര്‍ത്തിയായ റോഡിലൂടെ യാത്രക്കാരുമായി ബസ് ഓടിച്ചാണ് എംഎൽഎ താരമായത്. വർഷങ്ങളായി അവഗണന ഏറ്റുവാങ്ങിയ എരുമേലിയിലെ എട്ടാം വാർഡിലായിരുന്നു എഎൽഎയുടെ നിർദേശപ്രകാരം പുതിയ റോഡ് നിർമിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ അതിലൂടെ ബസ് റൂട്ടും അനുവദിച്ചു. 
 
എംഎൽഎ ഡ്രൈവിങ് സീറ്റിലേക്ക് കയറിയതോടെ റോഡിൽ നിൽക്കുന്നവർക്കു നിയമ പ്രകാരമുള്ള മുന്നറിയിപ്പും സംഘാടകർ നൽകി. തന്നെ ഡ്രൈവിങ് പഠിപ്പിച്ച എല്ലാവരേയും മനസിൽ ധ്യാനിച്ച് അറിയാവുന്ന രീതിയിൽ അതങ്ങ് സ്റ്റാർട്ടാക്കി ഓടിക്കുകയായിരുന്നുവെന്ന് പിസി പറയുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ ബസിൽനിന്ന്  എങ്ങനെ താഴെഇറങ്ങുമെന്ന ചിന്തയാണ് തന്നെ അലട്ടിയതെന്നും അദ്ദേഹം പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലാവകാശ കമ്മീഷന്‍ നിയമനം: മന്ത്രി ശൈലജ തന്നിഷ്ടപ്രകാരം നിയമനങ്ങള്‍ നടത്തിയെന്ന് സിപിഐ; കോടിയേരിക്ക് കത്ത് നല്‍കി