Webdunia - Bharat's app for daily news and videos

Install App

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ഫെബ്രുവരി 2025 (17:31 IST)
മത വിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ പിസി ജോര്‍ജിന്റെ ജാമ്യത്തെ എതിര്‍ത്തിരുന്നു. പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.
 
പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കഴിഞ്ഞദിവസമാണ് ചാനല്‍ ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ഇസിജിയില്‍ വേരിയേഷന്‍ കണ്ടതിനെ തുടര്‍ന്നാണ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
 
ഇന്നലെ ആറുമണിക്ക് സബ്ജയിലേക്ക് മാറ്റുന്നതിന് വേണ്ടി വൈദ്യ പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് ഇസിജിയില്‍ വേരിയേഷന്‍ കണ്ടത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം

അടുത്ത ലേഖനം
Show comments