Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ഡിസം‌ബര്‍ 2024 (14:29 IST)
ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ടു നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. താനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠപുരം, മട്ടന്നൂര്‍, ഫറോക്ക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍വിഭജനമാണ് റദ്ദാക്കിയത്.
 
നഗരസഭകളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടിയെടുത്തത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. കോടതിയുടെ ഇടപെടല്‍ മൂലം ഇത് മുടങ്ങിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്