Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം മെഡിക്കല്‍ കോളേജിലെ ആറുവിദ്യാര്‍ത്ഥികളെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Dog Attack

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 20 ജൂണ്‍ 2024 (08:35 IST)
കോട്ടയം മെഡിക്കല്‍ കോളേജിലെ ആറുവിദ്യാര്‍ത്ഥികളെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അഞ്ചു എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ബിഫാം വിദ്യാര്‍ത്ഥിക്കുമാണ് കാംപസില്‍ വച്ച് കടിയേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പിന്നാലെ നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും പരിശോധനയ്ക്കായി ജഡം തിരുവല്ലയിലെ എവിയല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ എത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
 
കടിയേറ്റ വിദ്യാര്‍ത്ഥികളും കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജിന്റെ പരിസരങ്ങള്‍ തെരുവുനായകളുടെ സങ്കേതങ്ങളാണ്. സംഭവത്തോടെ പരിസരവാസികള്‍ ആശങ്കയിലായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും മഴ കനക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്