ഞാനും ഒരു ഹിന്ദുവാണ് : പി സി ജോർജ്ജ്
ഭാരതത്തിൽ ജനിച്ചവന് ഹിന്ദുസംസ്കാരത്തിന്റെ മാന്യത നിലനിർത്താൻ ബാധ്യതയുണ്ട്: പി സി ജോർജ്
Publish Date: Thu, 23 Nov 2017 (09:37 IST)
Updated Date: Thu, 23 Nov 2017 (09:39 IST)
റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല താനെന്നും അതിനാൽ താനും ഒരു ഹിന്ദുവാണെന്ന് പി സി ജോർജ് എം എൽ എ. പുതുമന തന്ത്രവിദ്യാലയത്തിന്റെ 17 ആമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയത വർധിച്ചാൽ ഭൂരിപക്ഷ വർഗീയത അതിന്റെ പാരമ്യത്തിൽ എത്തുമെന്നും പി സി ജോർജ്ജ് പറഞ്ഞു. ന്യൂനപക്ഷ വർഗീയത ആണ് അപകടകാരി. ഹൈന്ദവ സംസ്കാരത്തിന്റെ മാന്യത നിലനിർത്താൻ ഭാരതത്തിൽ ജനിച്ച എല്ലാവർക്കും അവകാശമുണ്ട്. ഞാൻ ഹിന്ദുവാണ്, ഭാരതത്തിൽ ജനിച്ചവനാണെന്ന് പി സി ജോർജ്ജ് പറയുന്നു.