Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊണ് വൈകിയതിന് പിസി ജോര്‍ജ് ജീവനക്കാരനെ തല്ലി; വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ അവന്റെ തലയ്ക്കിട്ടൊന്നു കൊടുത്തേനെ എന്ന് എംഎൽഎ

ഊണ് വൈകിയതിന് പിസി ജോര്‍ജ് കാന്‍റീൻ ജീവനക്കാരനെ പഞ്ഞിക്കിട്ടു

ഊണ് വൈകിയതിന് പിസി ജോര്‍ജ് ജീവനക്കാരനെ തല്ലി; വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ അവന്റെ തലയ്ക്കിട്ടൊന്നു കൊടുത്തേനെ എന്ന് എംഎൽഎ
തിരുവനന്തപുരം , തിങ്കള്‍, 27 ഫെബ്രുവരി 2017 (19:05 IST)
ഊണ് നൽകാൻ വൈകിയതിന് കാന്‍റീൻ ജീവനക്കാരനെ പിസി ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി. കഫേ കുടുംബശ്രീ ജീവനക്കാരൻ മനുവാണ് എംഎൽഎ മുഖത്തടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.

തന്റെ മുഖത്ത് പിസി ജോര്‍ജ് അടിച്ചു. കണ്ണിനും ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. നിയമസഭ നടക്കുന്ന സമയം കൂടിയായതിനാല്‍ നിയമസഭ സെക്രട്ടേറിയറ്റിന് പരാതി നല്‍കുമെന്നും മനു പറഞ്ഞു. എന്നാൽ താൻ ജീവനക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പിസി വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് മര്‍ദനമേറ്റ മനു പറയുന്നത്: -

കന്റീനിലുണ്ടായിരുന്നത് പുതിയ ആളുകളായിരുന്നതിനാൽ അവര്‍ക്ക് എംഎല്‍എമാരുടെ മുറികള്‍ അറിയില്ല. ഇതിനാലാണ് ഞാന്‍ ഊണ് പി സി ജോര്‍ജിന്റെ മുറിയില്‍ എത്തിയത്. 20 മിനിറ്റോളം ഊണ് വൈകി എന്ന കാരണത്താല്‍ അദ്ദേഹം എന്നോട് മോശം ഭാഷയില്‍ സംസാരിച്ചു. കാന്‍റീനില്‍ തിരക്കായതിനാലാണ് ഇത്രയും നേരം വൈകിയതെന്ന് അറിയിച്ചപ്പോള്‍
ചീത്തവിളിക്കുകയും തല്ലുകയുമായിരുന്നു. ഇതിനിടെ എംഎല്‍എയുടെ പിഎയും മര്‍ദിച്ചു. ഡ്രൈവര്‍ എത്തിയാണ് പിന്നീട് തന്നെ താഴേക്ക് എത്തിച്ചതെന്നും മനു പറഞ്ഞു.

പിസി ജോർജിന്റെ വിശദീകരണം:-

ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടത്. നാലുതവണയോളം ഫോണില്‍ വിളിച്ച ശേഷം 2.05 ആയപ്പോഴാണ് ഊണ് ലഭിച്ചത്. എന്താണ് വൈകിയതെന്ന് കടുത്ത ഭാഷയില്‍ സംസാരിച്ചു എന്നത് സത്യമാണ്. എവിടായിരുന്നു നീയെന്ന് ഞാൻ അവനോട് ചോദിക്കുകയും ചെയ്‌തു. അല്ലാതെ മര്‍ദ്ദിച്ചു എന്നുള്ള വാര്‍ത്ത തെറ്റാണ്.

നാൽപ്പത് മിനിറ്റ് വൈകി ഊണ് കൊണ്ടുവന്നതാണ് അവനോട് ദേഷ്യപ്പെടാന്‍ കാരണം. എന്നാല്‍, ഞാന്‍ പറഞ്ഞതൊന്നും ഇഷ്‌ടമായില്ലെന്ന് അവന്റെ മോശം പെരുമാറ്റത്തിലൂടെ മനസിലായി. നാല് പേര്‍ക്കുള്ള ചോറുമായിട്ടാണ് അവന്‍ വന്നത്. ഈ ചോറ് ആവശ്യക്കാര്‍ക്ക് കൊണ്ടു പോയി കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കറിയില്ലെന്നു പറഞ്ഞു. തുടർന്ന് നീ കറിയുടെ കാര്യം ചോദിക്കെണ്ടാ ചോറെടുത്തുകൊണ്ടു പോകാൻ പറഞ്ഞു. പോടായെന്നു പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ അവന്റെ തലയ്ക്കിട്ടൊന്നു കൊടുത്തേനെ എന്നും ജോര്‍ജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്കിലെ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി; നിമിഷങ്ങള്‍ക്കുള്ളില്‍ പേജ് അപ്രത്യക്ഷമായി