96ലെ ശക്തനായ ഭരണാധികാരിയെ കാണാനില്ല, എന്നാല്‍ പ്രസംഗം അടിപൊളി - പിസി പറയുന്നതില്‍ സത്യമുണ്ട്
96ലെ ശക്തനായ ഭരണാധികാരിയെ കാണാനില്ലെന്ന് പിസി ജോര്‍ജ്
സിപിഎമ്മും ബിജെപിയും കൊലപാതക തർക്കങ്ങളിൽ മുഴുകുന്നത് ശരിയാണോ എന്ന് പിസി ജോർജ് എംഎല്‍എ. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു. വിലപ്പെട്ട മനുഷ്യജീവനുകളാണ് കൊലപാതകങ്ങളിലൂടെ നഷ്‌ടമാകുന്നത്. അതിനാല്‍ ആര് കൊല നടത്തുന്നു എന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
96ലെ ശക്തനായ ഭരണാധികാരിയായ പിണറായി വിജയന്‍ എവിടെപ്പോയി. കൊലപാതകളില്‍ ആരും സന്തോഷിക്കുന്നില്ല. അരിവില 47 രൂപയില്‍ എത്തി നില്‍ക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.
ആർഎസ്എസിനെയും ബിജെപിയേയും കടന്നാക്രമിച്ച് മംഗലാപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ ജോര്‍ജ് പ്രശംസിച്ചു.