Publish Date: Wed, 17 Mar 2021 (07:43 IST)
Updated Date: Wed, 17 Mar 2021 (07:47 IST)
സീറ്റ് നിഷേധിച്ചെന്നാരോപിച്ച് പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടു. അതേസമയം ജോസഫ് വിഭാഗവുമായി ഇന്ന് ലയിക്കും. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പിസി തോമസ്. അവഗണന നേരിട്ട് മുന്നണിയില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജോസഫ് വിഭാഗത്തിന്റ ചിഹ്നപ്രശ്‌നത്തിന് ഇതോടുകൂടി പരിഹാരമാകും. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് ജോസഫ് വിഭാഗത്തിന് പാര്‍ട്ടി ചിഹ്നം ഇല്ലാതായത്. ഇന്നലെ രാത്രിയില്‍ നടന്ന ചര്‍ച്ചയിലാണ് എന്‍ഡിഎ വിടാന്‍ പിസി തോമസ് തീരുമാനിച്ചത്.