Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു, എം ഡി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്

പീസ് സ്‌കൂള്‍ ആസ്ഥാനത്ത് റെയ്ഡ്

Peace school
കോഴിക്കോട് , വ്യാഴം, 5 ജനുവരി 2017 (11:09 IST)
മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പിടിച്ചെടുത്തു. ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളാണ് പരിശോധനയില്‍ പൊലീസിനു ലഭിച്ചത്. പാഠപുസ്തക അച്ചടിയുമായും പാഠ്യപദ്ധതിയുമായും  ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
 
എംഡിയായ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനാണ് പൊലീസ് പീസ് സ്‌കൂള്‍ ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഇപ്പോള്‍ ഖത്തറിലാണുള്ളതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. 
 
എംഡിയുടെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചില ആളുകള്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്ക് ഒരു കൃത്രിമ കൈ വേണം; ജയിലില്‍ ലഭിക്കുന്ന ബീഡിയുടെ എണ്ണം അഞ്ചാക്കി കൂട്ടുകയും വേണം: ജയില്‍ ഡിജിപിയോട് ഗോവിന്ദച്ചാമി