Webdunia - Bharat's app for daily news and videos

Install App

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്

രേണുക വേണു
തിങ്കള്‍, 13 ജനുവരി 2025 (17:05 IST)
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന പട്ടിക്കാട് പാറാശേരി സ്വദേശികളായ സജി - സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16) ആണു മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍ ഇതോടെ മരണം രണ്ടായി.
 
പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്. കൂട്ടുകാരിയുടെ വീട്ടില്‍ തിരുനാളാഘോഷിക്കാനെത്തിയ മൂന്ന് പേരുള്‍പ്പെടെ 4 പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ 12.30ന് അലീന മരിച്ചു. സെല്‍ഫിയെടുക്കാന്‍ കൈവഴിയില്‍ ഇറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി - സാലി ദമ്പതികളുടെ മകള്‍ നിമ (12), മുരിങ്ങത്തു പറമ്പില്‍ ബിനോജ് - ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. ഗുരുതരാവസ്ഥയിലുള്ള ഇവര്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാള്‍ ആയിരം മടങ്ങ് ഭീകരമാണ് ഇവിടത്തെ അവസ്ഥ; കാട്ടുതീയില്‍ തന്റെ എല്ലാം നഷ്ടപ്പെട്ടതായി ഒളിംപിക് താരം

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല

പത്തനംതിട്ട പീഡനം: പിടിയിലായവരുടെ എണ്ണം 39 ആയി, വൈകീട്ടോടെ കൂടുതൽ അറസ്റ്റ്

ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്‍

അടുത്ത ലേഖനം
Show comments