Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ജനുവരി 2025 (10:54 IST)
താന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും പി വി അന്‍വര്‍. ഇന്ന് തന്റെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കാര്യം പറഞ്ഞത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്നും അന്‍വര്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടു.
 
പിണറായി വിജയനെതിരെയും പോലീസിലെ ഉന്നതര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച് യുദ്ധപ്രഖ്യാപനം നടത്തിയ ശേഷമാണ് അന്‍വര്‍ ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 2011ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടത് സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് രാഷ്ട്രീയത്തില്‍ അന്‍വര്‍ വരവറിയിച്ചത്. 
 
അന്ന് അന്‍വറിന്റെ ശക്തി മനസിലാക്കിയ ഇടതുപക്ഷം 2016ല്‍ നിലമ്പൂര്‍ പിടിച്ചടക്കാനുള്ള ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് അടക്കിഭരിച്ച നിലമ്പൂരില്‍ 2016ല്‍ വിജയിച്ച അന്‍വര്‍ 2021ലും ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, എന്താണ് പ്രയാഗ് രാജിലെ 2025ലെ കുംഭമേളയ്ക്ക് ഇത്ര പ്രത്യേകത