Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല, സമരം നടത്തിയതിന്റെ പേരിൽ രാഷ്ട്രീയക്കാർ പകവീട്ടുന്നു'; മുഖ്യമന്ത്രിക്ക് പരാതിയുമായി ഗോമതി

മുഖ്യമന്ത്രിക്ക് പരാതിയുമായി പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി

'എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല, സമരം നടത്തിയതിന്റെ പേരിൽ രാഷ്ട്രീയക്കാർ പകവീട്ടുന്നു'; മുഖ്യമന്ത്രിക്ക് പരാതിയുമായി ഗോമതി
, ശനി, 23 ഡിസം‌ബര്‍ 2017 (10:48 IST)
പെമ്പിളൈ ഒരുമൈ സമരത്തിനു മുന്നിൽ നിന്നതിന്റെ പേരില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സമരനായിക ഗോമതിയുടെ പരാതി. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രി പിണറായി വിജയന് നൽകാനൊരുങ്ങുകയാണ് ഗോമതി. 
 
ജീവിക്കാന്‍ അനുവദിക്കണമെന്നതാണ് ഗോമതിയുടെ പ്രധാന ആവശ്യം. ജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പെരുമാറുന്നത്. സമരം നടത്തിയതിനു ശേഷം പകപോക്കലാണ് ചെയ്യുന്നത്. സമരം നടത്തിയതിന്റെ പേരില്‍ പകവീട്ടുകയാണ് ഇവര്‍ ഇപ്പോള്‍. ഇതാണ് ഗോമതിയെ പരാതി നൽകാൻ പ്രേരിപ്പിക്കുന്നത്. 
 
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പകവീട്ടല്‍ മൂലം കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും തന്നിൽ നിന്നും തോട്ടം തൊഴിലാളികളെ അകറ്റാനുള്ള ശ്രമങ്ങളുമാണ് അവർ നടത്തുന്നതെന്നും ഗോമതി ആരോപി‌ക്കുന്നു. നിലവില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഗോമതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം, 24 പേര്‍ക്ക് പരിക്ക്