Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ സമയത്ത് ഓരോ നിലപാടുകൾ; പെമ്പിളൈ ഒരുമൈ വീണ്ടും രംഗത്ത്

മന്ത്രി തെറി പറഞ്ഞത് കേരളത്തിലെ സ്ത്രീകളെ; പെമ്പിളൈ ഒരുമൈ വീണ്ടും രംഗത്ത്

ഓരോ സമയത്ത് ഓരോ നിലപാടുകൾ; പെമ്പിളൈ ഒരുമൈ വീണ്ടും രംഗത്ത്
, ശനി, 20 മെയ് 2017 (11:22 IST)
മന്ത്രി എം എം മണിക്കെതിരെ നിരാഹാര സമരമിരുന്ന പെമ്പിളൈ ഒരുമൈ സംഘടന വീണ്ടും രംഗത്ത്. എം എം മണിയുടെ അനുകൂലികൾ തങ്ങളുടെ കാലുകൾ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ ഭാരവാഹികൾ. വാർത്തസമ്മേളനത്തിലാണ് ഇവർ വീണ്ടും മന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരാണ് ഞങ്ങൾ. മന്ത്രി മണി അപമാനിച്ചതും തെറിപറഞ്ഞതും​ ഞങ്ങളെ മാത്രമല്ല,  സംസ്​ഥാനത്തെ മുഴുവൻ സ്​ത്രീകളെയുമാണെന്നും പ്രസിഡൻറ്​ കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ഗോമതി എന്നിവർ പറഞ്ഞു. മ​ന്ത്രി മാപ്പുപറയുകയും രാജിവെക്കുകയും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് തങ്ങളെന്നും ഇവർ വ്യക്തമാക്കി. 
 
നിസ്സഹായരായ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും അവരുടെ ആവശ്യങ്ങൾക്കായി നേതാക്കൾ സമരരംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്​തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴാന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എ77 !