Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

അറിയിപ്പ്: പെന്‍ഷന്‍ മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി

Pension Mustering extended
, തിങ്കള്‍, 26 ജൂണ്‍ 2023 (07:41 IST)
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30 ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. 
 
പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ ഈ വര്‍ഷം മുതലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മസ്റ്ററിങ് നടപടികള്‍ താല്‍ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഇന്നുമുതല്‍ ശക്തമായ മഴ; ഈ ജില്ലകളില്‍ മുന്നറിയിപ്പ്