Publish Date: Mon, 07 Mar 2022 (19:40 IST)
Updated Date: Mon, 07 Mar 2022 (19:42 IST)
കണ്ണൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനു ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് സംഭവം.
പേരാവൂർ കോളയാട് പഞ്ചായത്തിലെ കൊമ്മേരിക്കു സമീപത്തെ പുത്തലത്ത് ഗോവിന്ദൻ എന്ന 96 കാരനെയാണ് വീടിനടുത്തെ കണിയാംപടി പാലത്തിനടുത്തു വച്ച് കാട്ടുപോത്ത് ആക്രമിച്ചത്. നെഹ്റക്, തുട, കഴുത്തിന്റെ പിൻഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ സാരമായി പരുക്കേറ്റിരുന്നു.
വഴിയരുകിൽ കിടക്കുന്ന ഗോവിന്ദനെ പാൽവിതരണക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ നാരായണി