Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയ ഇരട്ട കൊലപാതക കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ട കൊലപാതക കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ജനുവരി 2025 (11:41 IST)
പെരിയാര്‍ കൊലപാതക കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. 1 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. കൂടാതെ പ്രതികള്‍ക്ക് 2ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേരളത്തെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. കുറ്റക്കാരില്‍ ഏകദേശം പേരും സിപിഎം പ്രവര്‍ത്തകരോ നേതാക്കളോ ആണ്.
 
ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പേരെ കേസില്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ടായിരുന്നു. അതേസമയം കേസില്‍ പ്രതികളായിരുന്ന പത്തു പേരെ കോടതി കുറ്റവിമുക്തരാക്കി.
 
2019 ഫെബ്രുവരി 17 ആയിരുന്നു പെരിയയില്‍ നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ഇരുവരുടെയും മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഹൈക്കോടതി സിബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. പിന്നാലെയാണ് കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ 5,000 രൂപ നോട്ട് ഉടന്‍ വരുമോ? ആര്‍ബിഐ പറയുന്നത് ഇതാണ്