Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ കൊലപാതകം : രാത്രി ഏഴരയ്ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ശ്മശാന നടത്തിപ്പുകാരന്‍

പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് ശ്മശാനത്തിലെ നടത്തിപ്പുകാരന്‍ വീരന്‍.

പെരുമ്പാവൂര്
പെരുമ്പാവൂര് , വെള്ളി, 6 മെയ് 2016 (16:18 IST)
പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് ശ്മശാനത്തിലെ നടത്തിപ്പുകാരന്‍ വീരന്‍. പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് പറഞ്ഞായിരുന്നു കത്ത് നല്‍കിയത്. കൂടാതെ ജിഷയുടെ സഹോദരിയാണ് സമ്മതപത്രത്തില്‍ ഒപ്പിട്ട് തന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം ആറുമണിയ്ക്ക് മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു ആദ്യം തന്നെ അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹവുമായി എത്തിയപ്പോള്‍ സമയം ഏഴര കഴിഞ്ഞിരുന്നു. സാധാരണ  ആറുമണിവരെയെ മ്യതദേഹങ്ങള്‍ ദഹിപ്പിക്കാറുളളൂ. പ്രത്യേക സാഹചര്യങ്ങളില്‍ പൊലീസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ താമസിച്ചും മൃതദേഹം ദഹിപ്പിക്കാറുണ്ടെന്നും വീരന്‍ വ്യക്തമാക്കി.
 
അതേസമയം, ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേസ് സി ബി ഐ അന്വേഷിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
 
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കേരളത്തിലെത്തി സോളാറിനെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണ്’- ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ പരിഹസിച്ച് നരേന്ദ്രമോദി!