Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബക്രീദിന് നൽകിയ ലോക്ക്‌ഡൗൺ ഇളവുകൾ റദ്ദാക്കണം: സുപ്രീംകോടതിയിൽ അപേക്ഷ

ബക്രീദിന് നൽകിയ ലോക്ക്‌ഡൗൺ ഇളവുകൾ റദ്ദാക്കണം: സുപ്രീംകോടതിയിൽ അപേക്ഷ
, തിങ്കള്‍, 19 ജൂലൈ 2021 (12:31 IST)
ബക്രീദുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച സംസ്ഥാന സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഡൽഹി മലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നൽകിയത്. ഉത്തർപ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
 
ജസ്റ്റിസ് റോഹിങ്‌ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ ആവശ്യം പരിഗണിക്കും. സുപ്രീം കോടതി സീനിയർ അഭിഭാഷകൻ വികാസ് സിങ് ആണ് നമ്പ്യാർക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിട്ടും ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ വച്ച് സർക്കാർ കളിക്കുകയാണെന്ന് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. 
 
മതപരമായ ആചാരങ്ങളേക്കാളും പ്രധാനപ്പെട്ടതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്ന് കഴിഞ്ഞ ആഴ്ച്ച കൻവാർ യാത്രയ്ക്ക് അനുവാദം നൽകിയ കേസ് പരിഗണിക്കവെ സുപ്രീം കോടതി ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെ ബക്രീദ് അവധി ഇല്ല; സര്‍ക്കാര്‍ ഉത്തരവിറക്കി