സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനയും നാളെ മുതൽ പ്രാബല്യത്തിൽ വരും. മദ്യവിലയും നാളെ മുതൽ ഉയരും. ക്ഷേമപെൻഷനുകൾക്ക് പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് ഇന്ധനവിലയിൽ പ്രതിഫലിക്കുക.
ഭൂമി സെൻ്റിന് ഒരു ലക്ഷം ന്യായവില 20 ശതമാനം കൂട്ടുമ്പോൾ 1,20,000 രൂപയിലെത്തും. 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും 2 ശതമാനം രജിസ്ട്രേഷൻ ഫീസും ചേർന്നാണ് പ്രമാണ ചെലവിലും ആനുപാതികമായി വർധനവുണ്ടാകും. ഇതോടെ ഒരു ലക്ഷം ന്യായവിലയുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണ്ടിവരും. ഭൂനികുതിയും അഞ്ച് ശതമാനം കൂടും. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വർധിക്കും.