രാജ്യത്ത് പെട്രോള്‍ വില ഉയര്‍ന്നു. പെട്രോളിന് 25 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 30 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ലിറ്ററിന് 91.9 രൂപ പെട്രോളിന് വിലയായി. തിരഞ്ഞെടുപ്പുവരെ പെട്രോളിന് വില കൂടിയിരുന്നില്ല. അതിനുശേഷം വിലകൂടുന്നത് വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുകയാണ്. വിലകൂടിക്കൊണ്ടിരുന്ന ഇന്ധനത്തിന് ഏപ്രില്‍ 15നു ശേഷം കൂടിയിരുന്നില്ല.
ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലവര്‍ധിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് പെട്രോളിന് 81 പൈസയും ഡീസലിന്83 പൈസയുമാണ് കൂടിയത്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 91.34 രൂപയാണ് വില. ഡീസലിന് 86 രൂപ വിലയുണ്ട്.