Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ചിടും, കാരണം ഇതാണ്

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ചിടും, കാരണം ഇതാണ്
, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (14:42 IST)
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ സെപ്റ്റംബർ 23ന് അടച്ചിടും. എച്ച് പി സി പമ്പുകൾക്ക് മതിയായ ഇന്ധനം നൽകുന്നില്ലെന്നാണ് പരാതി. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രമിക്കുന്നുവെന്ന് പമ്പ് ഉടമകൾ പറയുന്നു.
 
മതിയായ ഇന്ധനം ലഭിക്കുന്നില്ല എന്നത് വളരെ നാളുകളായി എച്ച്പിസി പമ്പുടമകൾ പരാതി ഉന്നയിക്കുന്നതാണ്. സംസ്ഥാന തലത്തിൽ മന്ത്രിക്ക് നിവേദനം നൽകിയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ നേരിട്ട് പരാതി നൽകിയിട്ടും വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നില്ലെന്ന് പമ്പുടമകൾ പറയുന്നു.
 
പെട്രോൾ അടിക്കാൻ ചെല്ലുന്നവരെ പ്രീമിയം പെട്രോൾ അടിക്കാൻ നിർബന്ധിക്കുവെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മറ്റും പറയുന്നുവെന്നാണ് പമ്പുടമകൾ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്: പിടികൂടിയത് 200 കോടിയുടെ ലഹരിവസ്തുക്കൾ