Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം ആസൂത്രിതം ! അനീഷ് രാത്രിയില്‍ വീട്ടില്‍ വരാറുണ്ടെന്ന് മനസിലാക്കി ലാലന്‍; ആക്രമിക്കാനായി ഉറങ്ങാതിരുന്നു

Petta Murder Case
, ശനി, 1 ജനുവരി 2022 (08:47 IST)
തിരുവനന്തപുരം പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ രാത്രികളില്‍ തന്റെ വീട്ടില്‍ വരാറുണ്ടെന്ന് പ്രതിയായ സൈമണ്‍ ലാലന്‍ മനസിലാക്കി. അനീഷിനെ കൊലപ്പെടുത്താന്‍ സൈമണ്‍ ലാലന്‍ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തില്‍ ലാലന്‍ രാത്രിയില്‍ ഉറങ്ങാതെ കാത്തിരുന്നതായും പൊലീസ് പറയുന്നു.
 
ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണില്‍ നിന്ന് രാത്രി 1.37 വരെ പെണ്‍സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് സൈമണ്‍ ലാലന്റെ വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. ഉറങ്ങാതിരിക്കുകയായിരുന്ന സൈമണ്‍ ലാലന്‍ അനീഷിനെ മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ സൈമണ്‍ ലാലന്‍ അനീഷിന്റെ നെഞ്ചില്‍ കുത്തി. അനീഷ് കുത്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ രാജ്യത്ത് വര്‍ധിച്ചത് 35 ശതമാനം കോവിഡ് കേസുകള്‍; മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങളും