പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചതിനും പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ കേസെടുത്തു. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയില്‍ കറുകച്ചാല്‍ പോലീസാണ് കേസെടുത്തത്.
നേരത്തെ തോമസ് പിലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴിയും നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നത് വഴി അന്‍വര്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അന്‍വറിന്റെ നടപടിയെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.