Webdunia - Bharat's app for daily news and videos

Install App

മുകേഷിനു മന്ത്രിസ്ഥാനം? പിണറായി മന്ത്രിസഭയില്‍ രണ്ട് സിനിമാ താരങ്ങള്‍ക്ക് സാധ്യത

Webdunia
തിങ്കള്‍, 3 മെയ് 2021 (11:04 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ സിനിമാ നടന്‍ മുകേഷും അംഗമായേക്കും. കൊല്ലത്തെ അഭിമാനപ്പോരാട്ടത്തില്‍ സീറ്റ് നിലനിര്‍ത്തിയ മുകേഷിനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കാനാണ് സാധ്യത. കല, സാംസ്‌കാരിക വകുപ്പ് മന്ത്രിസ്ഥാനം മുകേഷിനു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയിലെ പ്രമുഖരുമായി മുകേഷിനുള്ള ബന്ധം ഗുണം ചെയ്യും. 
 
മുകേഷിനു പുറമെ മറ്റൊരു സിനിമാ താരം കൂടി പിണറായി മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും. പത്തനാപുരത്ത് നിന്ന് വിജയിച്ച ഗണേഷ് കുമാറാണ് അത്. കേരള കോണ്‍ഗ്രസ് (ബി) ഒരു മന്ത്രിസ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് മുന്നണിയിലെ വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തിനു അര്‍ഹനാണ്. ഗതാഗതവകുപ്പ് തന്നെ ഗണേഷ് കുമാറിന് നല്‍കാനാണ് സാധ്യത. നേരത്തെ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെ ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 

കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് മന്ത്രിസ്ഥാനം

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിനു രണ്ട് മന്ത്രിമാരെ കിട്ടിയേക്കും. പാലായില്‍ ജോസ് കെ.മാണി തോറ്റത് ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി നടത്തിയത്. ജോസ് കെ.മാണി വിജയിച്ചിരുന്നെങ്കില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുമായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് ഇത്തവണ മന്ത്രിയാകാന്‍ അവസരം ലഭിക്കുക. കാഞ്ഞിരപ്പള്ളിയില്‍ 13,722 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയരാജ് ജയിച്ചത്. ഇടുക്കിയില്‍ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷി അഗസ്റ്റിന്റെ വിജയം. 
 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments