Publish Date: Fri, 11 Sep 2020 (07:50 IST)
Updated Date: Fri, 11 Sep 2020 (07:52 IST)
സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയത്.
ഈമാസം ആറാം തിയതിയായിരുന്നു ധനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം കോടിയേരി ബാലകൃഷ്ണനും നിരീക്ഷണത്തിലായി. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്. രണ്ടുതവണയും കൊവിഡ് ഫലം നെഗറ്റീവായി.