Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തല വിവാദം പെരുപ്പിക്കാൻ മിടുക്കൻ, പിണറായി ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്: ഒ രാജഗോപാൽ

ചെന്നിത്തല വിവാദം പെരുപ്പിക്കാൻ മിടുക്കൻ, പിണറായി ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്: ഒ രാജഗോപാൽ
, ശനി, 13 ഫെബ്രുവരി 2021 (14:20 IST)
മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസർക്കാരിനെയും പ്രശംസിച്ച് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന നേതാവാണ് പിണറായി. മുൻപ് ഭരണത്തിലിരുന്നപ്പോളും നല്ല ഭരണമാണ് പിണറായി നടത്തിയതെന്നും ഒ രാജഗോപാൽ പറഞ്ഞു. കൈരളി ടിവിയുടെ അഭിമുഖ പരിപാടിയിലാണ് രാജഗോപാലിന്റെ പ്രതികരണം.
 
യു‌ഡിഎഫ് സർക്കാരിനേക്കാൾ മെച്ചമാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഭരണം. പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസിന് കൂട്ടായ നിലപാടില്ല. രമേശ് ചെന്നിത്തല ഏത് വിവാദവും പെരുപ്പിക്കുന്നതിൽ വിദഗ്‌ധനാണെന്നും രാജഗോപാൽ പറഞ്ഞു.
 
അതേസമയം ശബരിമല തിരെഞ്ഞെടുപ്പ് വിഷയമല്ലെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. മതവും വിശ്വാസവുമല്ല വികസനമാണ് തിരെഞ്ഞെടുപ്പിൽ വിഷയമകേണ്ടതെന്നും രാജഗോപാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ജുഡിഷ്യറി ജീർണാവസ്ഥയിലെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്