Webdunia - Bharat's app for daily news and videos

Install App

നേട്ടം കൂട്ടായിട്ടുള്ളതാവുമ്പോള്‍ കോട്ടത്തിലും കൂട്ടുത്തരവാദിത്തം കാണുമല്ലോ; പിപിഇ കിറ്റ് അഴിമതിയില്‍ മുഖ്യമന്ത്രിക്കെതിരെ കുമ്മനം

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ഒക്‌ടോബര്‍ 2022 (17:49 IST)
പി.പി.ഇ. കിറ്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. പേസ്റ്റിന്റെ പൂര്‍ണരൂപം-
 
പി.പി.ഇ. കിറ്റ് അഴിമതിക്കേസില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണല്ലോ. പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നോട്ടീസ് അയച്ചുവെന്നാണ് ലോകായുക്ത അറിയിച്ചിരിക്കുന്നത്. ഈ കേസില്‍ കെ.കെ. ശൈലജ യേക്കാള്‍ ഉത്തരവാദിത്തമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടുത്തരവാദിത്തം പരിഗണിച്ച് മുഖ്യമന്ത്രിയേയും ഈ കേസില്‍ പ്രതിയാക്കി വിചാരണയ്ക്ക് വിധേയനാക്കണം.
 
കെ.കെ. ശൈലജക്ക് കൊവിഡ് കാലത്തെ  സേവനം മുന്‍ നിര്‍ത്തി മാഗ്‌സസെ പുരസ്‌കാരം കൊടുക്കുന്നത് പാര്‍ട്ടി വിലക്കിയെന്ന് ഒരു വാര്‍ത്ത വന്നിരുന്നു. ഈ നേട്ടം വ്യക്തിപരമല്ല എന്നും സര്‍ക്കാരിന്റ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നുമാണ് അന്ന് സി.പി.എം. പറഞ്ഞ ന്യായം.  എന്നും വൈകുന്നേരങ്ങളില്‍ നടത്തിയ കോവിഡ് പത്രസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ആയിരുന്നല്ലോ നേട്ടക്കണക്കുകള്‍ വിശദീകരിച്ചിരുന്നത്. ശൈലജ അന്ന് നോക്കുകുത്തിയായിരുന്നുവല്ലൊ.  അപ്പോള്‍  ഇടപാടുകളില്‍ മുഖ്യമന്ത്രി ക്കായിരിക്കുമല്ലോ ഉത്തരവാദിത്തം !  അഴിമതിക്കേസില്‍ ശ്രീമതി ശൈലജക്കു പങ്കുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും  കൂട്ടുത്തരവാദിത്തമുണ്ട്. 
നേട്ടം കൂട്ടായിട്ടുള്ളതാവുമ്പോള്‍ കോട്ടത്തിലും കൂട്ടുത്തരവാദിത്തം കാണുമല്ലോ? അതു കൊണ്ടു തന്നെ മുഖ്യമന്ത്രിയെയും ഈ കേസില്‍ പ്രതിയാക്കേണ്ടത് സി.പി.എം നീതി ശാസ്ത്ര പ്രകാരമായാലും ന്യായം മാത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

അടുത്ത ലേഖനം
Show comments