Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് യുവസമൂഹം പ്രതിരോധിക്കണം; പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി

വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് യുവസമൂഹം പ്രതിരോധിക്കണം; പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ത്ഥ്യമാകുമെന്ന്  മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 12 ഫെബ്രുവരി 2023 (16:18 IST)
കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാ9 അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി അങ്കമാലി അഡ്ലക്സ് കണ്‍വെ9ഷ9 സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
യുവാക്കള്‍ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തില്‍ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ സര്‍ക്കാര്‍ കാണുന്നുണ്ട്. പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. അത്തരം സൗകര്യങ്ങള്‍ ഇവിടെയും ഒരുക്കും. ഇതിന്റെ ഭാഗമായാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയത്. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ9 മുന്നിട്ടിറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും  മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 124 പേര്‍ക്ക്