Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ഒഴുക്കൻ മറുപടിയുമായി മുഖ്യമന്ത്രി

മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ഒഴുക്കൻ മറുപടിയുമായി മുഖ്യമന്ത്രി
, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (19:47 IST)
സാമൂഹ്യമാധ്യമങ്ങളിലൂടെ വനിതകളടക്കമുള്ള മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം സൈബർ അണികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ ഒഴുക്കൻ മറുപടിയുമായി മുഖ്യമന്ത്രി. വിഷയം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന പരാമർശങ്ങൾ 'അധിക്ഷേപകരമാണോ അതോ സംവാദമാണോ' എന്ന് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വ്യക്തിപരമായി താനോ തന്റെ ഭാഗത്ത് നിൽക്കുന്ന ആളുകളൊ അധിക്ഷേപം നടത്തിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. മാധ്യമങ്ങൾക്ക് നിക്ഷിപ്‌ത താത്‌പര്യങ്ങൾ ഉള്ളതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിൽ മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷും അടക്കമുള്ള മാധ്യമപ്രവർത്തകർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്. എന്നാൽ ഇത് സംവാദമാണോ അതോ അധിക്ഷേപമാണോ എന്ന് പരിശോധിക്കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നുപെയ്ത മഴയില്‍ കൊല്ലത്ത് 20വീടുകള്‍ ഭാഗികമായി തകര്‍ന്നു; 7.9ലക്ഷത്തിന്റെ നഷ്ടം